coved-death-

അളഗപ്പനഗർ: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കോലംങ്കണ്ണി വറുതുട്ടിയുടെ മകൾ ഫ്‌ലോറി(59) മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. നാല് ദിവസം മുൻപാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

പുത്തൂരിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇവരുടെ മാതാവും സഹോദരനും കൊവിഡ് ബാധിച്ച് നിരീക്ഷണ കേന്ദ്രത്തിലാണ്. അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാക്കലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരായ ദിനിൽ, ജെൻസൺ, അർജുൻ എന്നിവർ മൃതദേഹം എറ്റുവാങ്ങി ലാലൂർ ശ്മശാനത്തിൽ സംസ്‌കരിച്ചു. സഹോദരൻ: ബാബു.