ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ രണ്ടാഴ്ചക്കുള്ളിൽ ഓക്‌സിജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങും. രണ്ടു കോടി രൂപ ചെലവ് വരുന്ന ഇതിന്റെ മെഷിൻ രണ്ടു ദിവസത്തിനകം എത്തിച്ചേരും. കാത്തലിക് സിറിയൻ ബാങ്കാണ് മെഷിൻ ആശുപത്രിയിലേക്ക് നൽകുന്നത്. മെഷീൻ ഘടിപ്പിക്കുന്നതിനുള്ള മുറിയുടെ ഫ്ലോർ കോൺക്രീറ്റിംഗ് നടന്നു. കോൺക്രീറ്റിംഗ് നടക്കുന്ന സ്ഥലം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ സന്ദർശിച്ചു. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പനും സ്ഥലത്തെത്തി.