മാറ്റ്സാപിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തല അണുനശീകരണ പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ കോർപറേഷൻ പരിസരത്ത് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. മേയർ എം.കെ. വർഗീസ്, ഷെബീർ ജമാൽ എന്നിവർ സമീപം.
തൃശൂർ: കേരളത്തിലെ മുഴുവൻ ഷോപ്പുകളും അണുവിമുക്തമാക്കുന്ന മാറ്റ്‌സാപ്പ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും വ്യാപാരികൾക്കുള്ള സൗജന്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളായ ടി.വി വിതരണം മേയർ എം.കെ. വർഗീസും, മൊബൈൽ വിതരണം പി. ബാലചന്ദ്രൻ എം.എൽ.എയും നിർവഹിച്ചു
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. അബ്ദുൾ ഹമീദ് അദ്ധ്യക്ഷനായി. കൗൺസിലർ രാഹുൽ പുസ്തകങ്ങൾ വിതരണം ചെയ്തു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി, ചേംബർ ഒഫ് കൊമേഴ്‌സ് സെക്രട്ടറി ആൻഡ്രൂസ് മഞ്ഞില, പരസ്യചിത്ര സംവിധായകൻ റസാക്, തോമസ് ആന്റണി , പി.എസ്. ജനീഷ്, ഫവാസ് എന്നിവർ സംസാരിച്ചു.