തൃശൂർ : ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മുതൽ 11.15 വരെയായിരുന്നു സമരം. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ബി.എൽ. ബാബു അദ്ധ്യക്ഷനായി. കെ.കെ. സേതുമാധവൻ, ടി.കെ. നിർമ്മലാനന്ദൻ, സി.എ. ജോയ്, കെ.എസ്. ഡൊമനിക്, ടി.കെ. സത്യൻ, എ.വി. നൗഫൽ, സി.സി. ആന്റോ, കെ.എ. ഡേവീസ്, വി.വി. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.