പെരിഞ്ഞനം സുജിത്ത് സെന്ററിൽ നടന്ന ചക്രസ്തംഭന സമരം എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു
കയ്പമംഗലം: ഇന്ധന വില വർദ്ധനവിനെതിരെയും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടത്തി. മൂന്നൂപിടിക സെന്ററിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.എം.എ ജബ്ബാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ബ്ലോക്ക് സെക്രട്ടറി ബി.എസ് ശക്തീധരൻ അദ്ധ്യക്ഷനായി. എം.ഡി സുരേഷ്, ദിവാകരൻ കുറുപ്പത്ത്, കെ.കെ സക്കറിയ, ഷാജഹാൻ ചെന്ത്രാപ്പിന്നി എന്നിവർ സംസാരിച്ചു.
എടത്തിരുത്തിയിൽ നടന്ന സമരം എ.ഐ.ടി.യു.സി കയ്പമംഗലം മേഖല പ്രസിഡന്റ് കെ.സി ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് ടി.കെ പ്രകാശൻ അദ്ധ്യക്ഷനായി. കെ.ജി സുഖ്‌ദേവ്, പ്രശോഭിതൻ മുനപ്പിൽ, കെ.എ കൊച്ചുമോൻ, വി.വി ജയൻ എന്നിവർ സംസാരിച്ചു.
പെരിഞ്ഞനം സുജിത്ത് സെന്ററിൽ നടന്ന സമരം എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.പി ഷാജി അദ്ധ്യക്ഷനായി.
പെരിഞ്ഞനം സെന്ററിൽ സി.പി.എം ലോക്കൽ സെക്രട്ടറി ടി.കെ രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ചുമട്ടു തൊഴിലാളി യൂണിയൻ സെക്രട്ടറി എം.ആർ സദാശിവൻ അദ്ധ്യക്ഷനായി. ടി.കെ രാജു, എ.കെ ശ്യാമള, ഷൈലജ പ്രതാപൻ, കെ.എസ് മജീദ്, പി.എ സുധീർ തുടങ്ങിയവർ പങ്കെടുത്തു.
കാളമുറി സെന്ററിൽ നടന്ന സമരം സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം എൻ.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.കെ അഫ്‌സൽ അദ്ധ്യക്ഷനായി. സലാം അത്തർ, വി.ആർ ഷൈൻ, ടി.കെ ഉബൈദ് എന്നിവർ സംസാരിച്ചു.