കൊടുങ്ങല്ലൂർ: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തിൽ കൊടുങ്ങല്ലൂരിൽ വൻ ജനപങ്കാളിത്തം. നഗര പ്രദേശമായ ചന്തപ്പുര, കിഴക്കെനട, കോട്ടപ്പുറം തുടങ്ങിയ മൂന്ന് കേന്ദ്രങ്ങളിലും ശ്രീനാരായണപുരം, എറിയാട്, എടവിലങ്ങ് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലുമാണ് സമരം നടത്തിയത്. സമരത്തെ തുടർന്ന് 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു.
ചന്തപ്പുരയിൽ നടന്ന സമരം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എൻ.എൽ.സി നേതാവ് വേണു വെണ്ണറ അദ്ധ്യക്ഷനായി. അഷറഫ്, എ.വി ബെന്നി, സുജ ആന്റണി, ബാബു കളത്തേരി എന്നിവർ പ്രസംഗിച്ചു.
കോട്ടപ്പുറത്ത് നടന്ന സമരം എ.എസ് സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. ഒ.സി ജോസഫ് അദ്ധ്യക്ഷനായി. കിഴെക്കെ നടയിൽ സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് മുസ്താക്ക് അലി ഉദ്ഘാടനം ചെയ്തു. സി.കെ രാമനാഥൻ അദ്ധ്യക്ഷനായി. ശ്രീനാരായണപുരം സെന്ററിൽ നടന്ന സമരം എം.ജി കിരൺ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എം.കെ ചന്ദ്രൻ അദ്ധ്യക്ഷനായി. അഡ്വ. എ.ഡി സുദർശനൻ, മിനി ഷാജി എന്നിവർ പ്രസംഗിച്ചു.
അഴീക്കോട് നടന്ന സമരം സഫീർ സി.എം ഉദ്ഘാടനം ചെയ്തു. പി.എച്ച് റാഫി അദ്ധ്യക്ഷനായി. നൗഷാദ് കറുകപ്പാടത്ത്, പി.എ മനാഫ് എന്നിവർ സംസാരിച്ചു.