പുതുക്കാട്: ചക്ര സ്തംഭന സമരതിനിടെ സി.പി.എം വരന്തരപ്പിള്ളി ലോക്കൽ സെക്രട്ടറി എൻ.എം. സജീവന് നേരെ ആക്രമണമുണ്ടായതായി പരാതി. നരേന്ദ്ര മോഡിയെ കുറ്റം പറയരുത് എന്ന് ആക്രോശിച്ച് വരന്തരപ്പിള്ളി പൗണ്ട് തൃക്കശ്ശേരി സജീവനാണ് ആക്രമണം നടത്തിയതെന്നാണ് പരാതിയുള്ളത്. വരന്തരപ്പിള്ളി പൗണ്ടിൽ ഇന്നലെ രാവിലെ 11 മുതൽ നടത്തിയ സമരത്തിനിടെയായിരുന്നു സംഭവം. മർദ്ദനത്തിൽ പരിക്കേറ്റ സജീവൻ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, സി.പി.എം കൊടകര ഏരിയാ സെക്രട്ടറി ടി.എ. രാമകൃഷ്ണൻ എന്നിവർ സജീവനെ താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചു.

എൻ.എം. സജീവന് നേരെ നടന്ന ആക്രമണത്തിൽ സി.പി.എം കൊടകര ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.