കൊടുങ്ങലൂർ: കൊടുങ്ങല്ലൂരിൽ വനിതാ സെക്ടറൽ മജിസ്ട്രേറ്റിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമം. നഗരത്തിലെ സെക്ടറൽ മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക സന്ധ്യയ്ക്കു നേരെയാണ് കൈയ്യേറ്റ ശ്രമമുണ്ടായത്. മാസ്ക് ശരിയായ രീതിയിൽ ധരിക്കാതെ കൂട്ടം കൂടി നിന്നവരെ താക്കീത് ചെയ്യുന്നതിനിടെ വന്ന യുവാവ് സെക്ടറൽ മജിസ്ട്രേറ്റിനെയും ഡ്രൈവറെയും അസഭ്യം പറയുകയും, ഫോൺ വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. പൊലീസ് കേസെടുത്തു.