ചാലക്കുടി: അന്യായമായ പെട്രോൾ വില വർദ്ധനവിനെതിരെ ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ വിധ കേന്ദ്രങ്ങളിൽ ചക്രസ്തംഭന സമരം നടത്തി. ട്രങ്ക് റോഡ് ജംഗ്ഷനിൽ നടത്തിയ സമരം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. അനിൽ കദളിക്കാടൻ അദ്ധ്യക്ഷനായി. കുറ്റിച്ചിറ സുമംഗലി ജംഗ്ഷനിൽ നടത്തിയ സമരം എൽ.ജെ.ഡി നേതാവ് ബോബൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി പി.എ. കുഞ്ചു അദ്ധ്യക്ഷനായി. എലിഞ്ഞിപ്രയിൽ നടന്ന സമരം സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വി.
ഷണ്മുഖൻ അദ്ധ്യക്ഷനായി.

മുരിങ്ങൂരിൽ ചക്ര സ്തംഭന സമരം തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ചാലക്കുടി ഏരിയാ പ്രസിഡന്റ് അഡ്വ.കെ.ആർ. സുമേഷ് ഉദ്ഘാടനം ചെയ്തു. യു.ടി.സി.യു ജില്ലാ സെക്രട്ടറി കെ. ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു.

മോതിരക്കണ്ണിയിൽ നടന്ന ചക്രസ്തംഭന സമരം എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. സി.പി.എം നേതാവ് യു.ജി. വേലായുധൻ അദ്ധ്യക്ഷനായി.