railway

തൃശൂർ: തുടർച്ചയായി ആറ് നൈറ്റ് ഡ്യൂട്ടി എടുപ്പിക്കുകയും ദിവസവും 24 കിലോമീറ്റർ നടത്തി പട്രോളിംഗ് ഡ്യൂട്ടി എടുപ്പിച്ച് തൊഴിലാളികളെ റെയിൽവേയിൽ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഡി.ആർ.ഇ.യു തൃശൂർ അഡീഷണൽ ഡിവിഷണൽ എൻജിനിയറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ യോഗം നടത്തി.

അശാസ്ത്രീയമായ മൺസൂൺകാല പട്രോളിംഗ് കാരണം തൊഴിലാളികൾക്ക് മരണം വരെ സംഭവിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. സി.വി. സുബീഷ് , നിക്‌സൺ ഗുരുവായൂർ, പി.ആർ. ഗോപാലകൃഷ്ണൻ, കെ.വി. സുരേഷ് , സജിത്ത് വേണുഗോപാൽ, സുധീഷ് എന്നിവർ പ്രസംഗിച്ചു.