ചേർപ്പ്: ആലപ്പാട് പള്ളിപ്പുറം റോഡിൽ പുത്തൻതോട് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർ അമ്മാടം പത്തോക്കാരൻ വീട്ടിൽ അഖിൽ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിൽ വേറെ ആളുകൾ ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ആലപ്പാടുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. പാലത്തിന്റെ സമീപത്തെ നിയന്ത്രണ ഭിത്തികൾ തകർത്ത് 15 അടി താഴ്ചയുള്ള കാനയിലേക്ക് മറിഞ്ഞ കാർ മരത്തിൽ തങ്ങി നിൽക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.