adravu-attuvagiavar
ആദരവ് എറ്റുവാങ്ങിയ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് അംഗങ്ങൾ കെ.കെ. രാമചന്ദ്രൻ എം.എൽ.എയ്ക്കും മറ്റ് ജനപ്രതിനിധികൾക്കുമൊപ്പം

പുതുക്കാട്: മുപ്പത്തിയെട്ട് ദിവസത്തെ തുടർച്ചയായ അടച്ചിടലിന് ഇടയിൽ കൊവിഡ് രോഗവ്യാപനം തടയുന്നതിന് മൊബൈൽ കൊവിഡ് ടെസ്റ്റിംഗ് നടത്തി പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിച്ച മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് അംഗങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ആദരം നൽകി. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഡോ.ഒലീവ കഞ്ഞുവറീത് അയിനിക്കൽ, പി.കെ. നീതു, ഹീര അനീഷ്, ശരണ്യ വിപിൻ, ആന്റണി തോമസ് അമ്മുത്തൻ എന്നീ അഞ്ച് അംഗങ്ങൾ അടങ്ങിയ ടെസ്റ്റിംഗ് യൂണിറ്റാണ് ആദരം ഏറ്റുവാങ്ങിയത്.

ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തിലേയും ഉൾപ്രദേശങ്ങളിൽ ഒരു മാസം നീണ്ടുനിന്ന ടെസ്റ്റിംഗ് ചലഞ്ചാണ് ഇവർ ഏറ്റെടുത്തത്. 25 ദിവസങ്ങളിലായി നടന്ന ടെസ്റ്റിംഗിൽ 2822 പേരെ ടെസ്റ്റ് നടത്തി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ആരോഗ്യ പ്രവർത്തകരെ ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ഷീല ജോർജ്ജ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർ, ബ്ലോക്ക് മെമ്പർമാർ, ഹെൽത്ത് ഇൻസ്‌പെക്ട്ടർ സി.എൻ. വിദ്യാധരൻ, താലുക്ക് ആശുപത്രി സൂപ്രണ്ട്, ഡോ. ബിനോജ് മാത്യൂ, മറ്റത്തൂർ സി.എച്ച്.സി സൂപ്രണ്ട് ലക്ഷ്മി മേനോൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.അർ. അജയ് ഘോഷ് തുടങ്ങിയവർ പങ്കെടുത്തു.