obituary

കൊടുങ്ങല്ലൂർ: അഴീക്കോട് പേബസാറിൽ അലഞ്ഞു നടന്നിരുന്നയാൾ ടിപ്പർ ലോറിയിച്ച് മരിച്ചു. പൊന്നാന്നി പള്ളപ്പുറം കണ്ണാംയാക്കൽ കുഞ്ഞുമുഹമ്മദ് (60) ആണ് തത്ക്ഷണം മരിച്ചത്. ഇന്നലെ പുലർച്ചെ നാലര മണിയോടെയാണ് അപകടം. അപകടം ഉണ്ടാക്കിയ ടിപ്പർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാ അസ്വാസ്ഥ്യത്തെ തുടർന്ന് പത്ത് മാസങ്ങൾക്ക് മുമ്പാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.