കയ്പമംഗലം: നാല് കോടിയോളം രൂപ ചെലവാക്കി രണ്ട് വർഷം മുമ്പ് പുനർനിർമ്മിച്ച പെരിഞ്ഞനം കുറ്റിലകടവ് മതിലകം പള്ളിവളവ് റോഡിന്റെ നിർമ്മാണത്തിൽ അഴിമതി നടത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ വിജിസലൻസ് അന്വേഷണം ആരംഭിച്ചു. പരാതിയെ തുടർന്ന് മൂന്ന് മാസം മുമ്പ് കുഴികളുണ്ടായ ഭാഗത്ത് അധികൃതർ വീണ്ടും ടാറിംഗ് നടത്തിയിരുന്നു. റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തിയ കരാറുകാരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർക്ക് പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി പരാതി നൽകിയിരുന്നു.