കയ്പമംഗലം: എടത്തിരുത്തി ഇത്തൾത്തോടിനടുത്ത് ഇയ്യാനി ഗോപാലൻ മകൻ മാധവൻ(89) നിര്യാതനായി. ഇന്ത്യൻ ആർമിയുടെ മാഹാ റെജിമെന്റിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എടത്തിരുത്തി പഞ്ചായത്ത് എക്‌സ് സർവീസ് മാൻ ഫോറം പ്രസിഡന്റ്, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നളിനി. മക്കൾ: ഉല്ലാസ്, രാകേഷ്, നീന. മരുമക്കൾ: ബേട്ടി, രശ്മി, ജയപ്രകാശ്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.