antony-
കരസേനയിലെ സ്റ്റേഷൻ മീറ്റിൽ നാനൂറ് മീറ്റർ ഹർഡിൽസിൽ വിജയിച്ച ഒ.കെ. ആൻ്റണി നടുവിൽ, വെളളി നേടിയ മഖൻ സിംഗ് ഇടത്, വെങ്കലം നേടിയ മിൽഖാസിംഗ് വലത്.

തൃ​ശൂ​ർ​:​ ​ഇ​ന്ത്യ​ൻ​ ​അ​ത്‌​ല​റ്റി​ക്സി​ന്റെ​ ​പ​ര്യാ​യ​മാ​യ​ ​പ​റ​ക്കും​ ​സിം​ഗ്,​​​ ​സാ​ക്ഷാ​ൽ​ ​മി​ൽ​ഖാ​സിം​ഗി​നെ​ ​ഓ​ടി​ ​തോ​ൽ​പ്പി​ച്ച​ ​ഒ​രു​ ​മ​ല​യാ​ളി​യു​ണ്ട്.​ ​സിം​ഗി​ന്റെ​ ​സ്വ​ന്തം​ ​'​മു​യ​ൽ​ക്കു​ട്ടി​"​!.​ ​തൃ​ശൂ​ർ​ ​പാ​വ​റ​ട്ടി​ ​ഒ​ലേ​ക്കേ​ങ്കി​ൽ​ ​ഒ.​കെ​ ​ആ​ന്റ​ണി​യാ​ണ് ​ആ​ ​ച​രി​ത്ര​ത്തി​ന്റെ​ ​ഉ​ട​മ.​ ​അ​മ്പ​തു​ക​ളു​ടെ​ ​മ​ദ്ധ്യ​പാ​ദ​ത്തി​ൽ​(​ 1952​-56​ ​)​ ​ക​ര​സേ​ന​യി​ലെ​ ​സ്റ്റേ​ഷ​ൻ​ ​മീ​റ്റി​ൽ​ ​നാ​നൂ​റ് ​മീ​റ്റ​റി​ൽ​ ​ഇ​തി​ഹാ​സ​ത്തെ​ ​തോ​ൽ​പ്പി​ച്ച​ ​ആ​ന്റ​ണി​യു​ടെ​ ​സ്വ​ർ​ണ​ത്തി​ള​ക്ക​ത്തി​ന്റെ​ ​തെ​ളി​വാ​യ​ ​ബ്ളാ​ക്ക് ​ആ​ൻ​ഡ് ​വൈ​റ്റ് ​ചി​ത്രം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ബ​ന്ധു​ക്ക​ളു​ടെ​ ​കൈ​യി​ൽ​ ​ഇ​പ്പോ​ഴു​മു​ണ്ട്. മീ​റ്റി​ലെ​ ​മെ​ഡ​ൽ​ദാ​ന​ ​ച​ട​ങ്ങാ​ണ് ​ആ​ ​ച​രി​ത്ര​ ​സാ​ക്ഷി.​ ​ചി​ത്ര​ത്തി​ൽ​ ​വെ​ള്ളി​ ​മെ​ഡ​ലു​മാ​യി​ ​നി​ൽ​ക്കു​ന്ന​ത് ​മ​ദ്ധ്യ​ദൂ​ര​ ​ഓ​ട്ട​ത്തി​ൽ​ ​രാ​ജ്യ​ത്തെ​ ​മി​ക​ച്ച​ ​താ​ര​മാ​യി​രു​ന്ന​ ​മ​ഖ​ൻ​ ​സിം​ഗ്.​ ​വെ​ങ്ക​ല​ത്തി​ന്റെ​ ​ഉ​ട​മ​ ​മി​ൽ​ഖാ​സിം​ഗും.

ഓ​ർ​ഡി​ന​ൻ​സ് ​കോ​റി​ലാ​യി​രു​ന്നു​ ​ആ​ന്റ​ണി​യു​ടെ​ ​ജോ​ലി.​ ​മി​ൽ​ഖ​ ​ക​ര​സേ​ന​യു​ടെ​ ​ഇ.​എം.​ഇ​ ​വി​ഭാ​ഗ​ത്തി​ലും.​ ​'​താ​ങ്ക​ൾ​ ​മു​യ​ൽ​ക്കു​ട്ടി​യാ​ണ്"​ ​എ​ന്നാ​ണ് ​ത​ന്നെ​ക്കു​റി​ച്ച് ​മി​ൽ​ഖ​ ​അ​ഭി​മാ​ന​ത്തോ​ടെ​ ​പ​റ​ഞ്ഞി​രു​ന്ന​തെ​ന്ന് ​ആ​ന്റ​ണി​ ​മു​ൻ​പ് ​അ​ഭി​മു​ഖ​ങ്ങ​ളി​ൽ​ ​പ​ങ്കു​വ​ച്ചി​രു​ന്നു.

 രോഗത്തിൽ ഓടിത്തളർന്നു

യൗവനത്തിലേ പിടികൂടിയ ഗുരുതര ശ്വാസകോശ രോഗം ആന്റണിയിലെ ഓട്ടക്കാരനെ തളർത്തി. തുടർന്ന് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനായില്ല. ഓണററി ക്യാപ്ടനായാണ് ആന്റണി വിരമിച്ചത്. മരണത്തിന് മുമ്പാണ് ആന്റണി സുഹൃത്തിന്റെ കൈയിൽ പഴയ ആൽബം നൽകിയത്.

അമല കാൻസർ റിസർച്ച് സെന്ററിലെ ബഥനിഗ്രാമിൽ ഭാര്യയുമായി വിശ്രമജീവിതം തുടങ്ങി. സമ്പാദ്യം മുഴുവൻ നിർദ്ധന പെൺകുട്ടികളുടെ വിവാഹത്തിനും ഭക്ഷണത്തിനും നൽകി. ജീവകാരുണ്യ പ്രവർത്തനത്തിനല്ലാതെ ഒരു രൂപ പോലും കൈയിൽ സൂക്ഷിക്കാതെ മൂന്ന് വർഷം മുമ്പ് 89-ാം വയസിൽ ആന്റണി ഓർമ്മയായി. അതിനു മുമ്പ് ഭാര്യയും വിട പറഞ്ഞു.