തൃശൂർ : എൽ.ഡി.എഫ് സർക്കാരിന്റെ പ്രകടന പത്രികയിൽ പറഞ്ഞ ഖനനം പൊതുമേഖലയിലാക്കി സാമൂഹിക നിയന്ത്രണം കൊണ്ട് വരുമെന്നുള്ള വാഗ്ദാനം പാലിക്കണമെന്ന് ക്വാറി നിയമ വഴി ഐക്യവേദി ഭാരാവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി 25 വരെ സോഷ്യൽ മീഡിയ വഴി കാമ്പയിൻ സംഘടിപ്പിക്കും. ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണം. പുതിയ ക്വാറികൾക്കും ലൈസൻസ് പുതുക്കുന്നവയ്ക്കും 200 മീറ്റർ ദൂരപരിധി വേണമെന്ന ഹൈക്കോടതി വിധി പാലിക്കണം. ഇതിനെതിരെ ക്വാറി ഉടമകൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കക്ഷി ചേരേണ്ടതില്ലെന്നും അവർ ആവശ്യപ്പെട്ടു. ഡേവിസ് വളർക്കാവ്, ശശി പാഠശാല, ബെന്നി കൊടിയാട്ടിൽ, കെ.ബി ജയപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.