inaguration
മേത്തല കൃഷിഭവനിൽ പോഷകത്തോട്ടം പദ്ധതിയുടെ വിതരണം നഗരസഭ ചെയർപേഴ്സൺ എം.യു ഷിനിജ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ഓരോ വീട്ടിലും പോഷകത്തോട്ടം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയിലെ മേത്തല കൃഷിഭവനിലെ കൃഷിക്കാർക്ക് കാർഷിക കിറ്റുകൾ വിതരണം ചെയ്തു. ഓരോ വീട്ടിലും പച്ചക്കറികളും കൂണും ഉത്പാദിപ്പിക്കുകയാണ് പോഷകത്തോട്ടം പദ്ധതിയുടെ ലക്ഷ്യം.

3000 രൂപ വിലവരുന്ന കിറ്റിൽ പച്ചക്കറി വിത്തുകൾ, വളങ്ങൾ, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, കൂൺ വിത്തുകൾ തുടങ്ങി പതിനഞ്ച് ഇനം വസ്തുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കിററിന്റെ വിതരണോദ്ഘാടനം മേത്തല കൃഷിഭവനിൽ നഗരസഭ ചെയർപേഴ്സൺ എം. യു ഷിനിജ നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ. ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ഉണ്ണിക്കൃഷ്ണൻ, കൃഷി ഓഫീസർ സിമ്മി എന്നിവർ പ്രസംഗിച്ചു..