covishield

തൃശൂര്‍: 45 വയസിന് മുകളില്‍ പ്രായമായ ജൂണ്‍ 10 മുതല്‍ 24 വരെ വാക്സിനേഷനായി ഓണ്‍ലൈനില്‍ കൊവാക്സിന്‍ ഷെഡ്യൂള്‍ ചെയ്ത് ആദ്യഡോസിനായി സ്ലോട്ട് ലഭിച്ച് വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ജൂണ്‍ 24, 25 തീയതികളില്‍ ഫോണില്‍ മുന്‍പ് ലഭിച്ച സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന വാക്സിന്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വാക്സിന്‍ സ്വീകരിക്കാം. ഈ കേന്ദ്രങ്ങളില്‍ നിന്ന് കൊവിഷീല്‍ഡ് വാക്സിനാണ് ലഭിക്കുക. കോവാക്സിന്‍ നിര്‍ബന്ധമുളളവര്‍ക്ക് വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് അറിയിപ്പ് നല്‍കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു.

കൊവിഡ് പരിശോധന ഇന്ന്

ഒരുമനയൂർ, ഏങ്ങണ്ടിയൂർ, പടിയൂർ, നാട്ടിക, പാറളം, നാലുകെട്ട്, പുന്നയൂർ, കൂളിമുട്ടം, പെരിഞ്ഞനം, അളഗപ്പനഗർ, പരിയാരം, പാഞ്ഞാൾ, ഒല്ലൂർ എന്നിവിടങ്ങളിൽ ഇന്ന് മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ സൗജന്യമായി കൊവിഡ് 19 പരിശോധന നടത്തും.