covid

തൃശൂർ: 1210 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1303 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,195 ആണ്. തൃശൂർ സ്വദേശികളായ 112 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14% ആണ്. 9,968 സാമ്പിളുകളാണ് പരശോധിച്ചത്. സമ്പർക്കം വഴി 1203 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 02 ആൾക്കും 02 ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത 03 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ചികിത്സയിൽ കഴിയുന്നവർ

ഗവ. മെഡിക്കൽ കോളേജിൽ 162
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 707
സർക്കാർ ആശുപത്രികളിൽ 253
സ്വകാര്യ ആശുപത്രികളിൽ 329
ഡോമിസിലിയറി കെയർ സെന്ററുകളിൽ 805
വീടുകളിൽ 5,729