black-money

തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ചാക്കേസിൽ പണവും കാറും വിട്ടു കിട്ടണമെന്ന പരാതിക്കാരൻ ധർമ്മരാജന്റെ ഹർജി ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി ഈ മാസം 30ലേക്ക് മാറ്റി. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് പറഞ്ഞിരുന്നതെങ്കിലും ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ധർമ്മരാജിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനാലാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. കേസിൽ ബുധനാഴ്ച വാദം തുടങ്ങേണ്ടതായിരുന്നു.