പുതുക്കാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതോടെ പുതുക്കാട്, മറ്റത്തൂർ പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണം. രണ്ട് പഞ്ചായത്തുകളും ഉൾപ്പെട്ടുള്ളത് സി കാറ്റഗറിയിലാണ്. കൂടുതൽ നിയന്ത്രണങ്ങളിലായിരുന്ന നെന്മണിക്കര പഞ്ചായത്ത് കൂടുതൽ ഇളവുകളുള്ള എ കാറ്റഗറിയിലേക്ക് മാറി. ഇതോടെ പാലിയേക്കരയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് തുറന്ന് പ്രവർത്തിക്കും.