കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയിലെ കെട്ടിട നിർമ്മാണത്തിൽ അഴിമതി നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധം നടത്തി. കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം 30 ഓളം ജനൽ ചില്ലുകൾ ഊരി വീണിട്ടുണ്ടെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ്, എൽ.കെ മനോജ്, വി.ജി ഉണ്ണിക്കൃഷ്ണൻ, കെ.ആർ വിദ്യാസാഗർ, സുമേഷ്, ശ്രീരാജ് എന്നിവർ പങ്കെടുത്തു.