തൃപ്രയാർ: അനധിക്യത മരം മുറിയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നാട്ടിക പഞ്ചായത് കമ്മിറ്റി ചെയർമാൻ എ.എൻ. സിദ്ധപ്രസാദ് അദ്ധ്യക്ഷത വഹിച്ചു ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ മുഖ്യപ്രഭാഷണം നടത്തി.
പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേത്യത്വത്തിൽ താന്ന്യം വില്ലേജാഫീസിനു മുൻപിൽ വനംകൊള്ളക്കെതിരെ ധർണ നടത്തി. തുടർന്ന് സരയൂതീരത്ത് ഈട്ടി തൈനട്ടു. അഡ്വ. സുനിൽ ലാലൂർ ധർണ ഉദ്ഘാടനം ചെയ്തു. വി.കെ സുശീലൻ അദ്ധ്യക്ഷത വഹിച്ചു.
വാടാനപ്പിള്ളി: ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന ധർണ കെ.ബി ജയറാം ഉദ്ഘാടനം ചെയ്തു. എ.എ ഷജീർ അദ്ധ്യക്ഷത വഹിച്ചു. കൃഷിഭവന് മുൻപിൽ നടന്ന ധർണ മുസലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എം.എം നുറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
ഏങ്ങണ്ടിയൂർ: യു.ഡി.എഫ് വില്ലേജ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം സനൗഫൽ ഉദ്ഘാടനം ചെയ്തു. ഉണ്ണിക്കൃഷ്ണൻ കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു