കയ്പമംഗലം: സംസ്ഥാന സർക്കാരിന്റെ വനം കൊള്ളയ്ക്ക് എതിരെയും ജുഡീഷണൽ അന്വേഷണം ആവശ്യപെട്ടും യു.ഡി.എഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റി കയ്പമംഗലം വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമിനിക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. റാസിഖ് അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് പെരിഞ്ഞനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിഞ്ഞനം വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി സി.സി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പെരിഞ്ഞനം പഞ്ചായത്ത് ചെയർമാൻ കെ.വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് മതിലകം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷിബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റി ചെന്ത്രാപ്പിന്നി വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെന്ത്രാപ്പിന്നി മണ്ഡലം ചെയർമാൻ എം.യു. ഉമറുൽ ഫാറൂക്ക് അദ്ധ്യക്ഷത വഹിച്ചു.