samaram
കൊടുങ്ങലൂർ ബൈപ്പാസിലെ കുഴികൾ അടക്കണെമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നിൽപ്സ സമരം നടത്തുന്നു

കൊടുങ്ങലൂർ: കോട്ടപ്പുറം ചന്തപ്പുര ബൈപാസിൽ രൂപപെട്ടിട്ടുള്ള കുഴികൾ അടക്കണമെന്ന് ആവശ്യപ്പെട്ട് മേത്തല മണ്ഡലം കോൺഗ്രസ് പ്രവർത്തകർ ബൈപാസിലെ കുഴികൾക്ക് മുമ്പിൽ നിൽപ് സമരം നടത്തി. കോട്ടപ്പുറം മുതൽ ചന്തപ്പുര വരെയുള്ള മൂന്നര കിലോമീറ്റർ റോഡിൽ വ്യാപകമായി കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കുഴികളിൽ വാഹനങ്ങൾ ചാടി അപകടത്തിൽപ്പെടുന്നതും പതിവായി . മണ്ഡലം പ്രസിഡന്റ് വി.എം ജോണി ഉദ്ഘാടനം ചെയ്തു. ജോഷി ചക്കമാട്ടിൽ, കെ.എസ് സുനിൽ , ഷഫീഫ് മണപ്പുറത്ത്, രാജേഷ് പൊയ്യാറ, ജയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് എൻ.എച്ച് എകസിക്യൂട്ടിവ് എൻജിനിയർക്കും ജോയന്റ് ആർ.ടി.ഒ ക്കും നിവേദനം നൽകി.