കൊടുങ്ങലൂർ: എറിയാട് പഞ്ചായത്തിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാൻ ജില്ലാ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എറിയാട് പഞ്ചായത്ത് കോൺഗ്രസ് പാർലിമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. ബഹു ഭൂരിപക്ഷം കടകളും വെള്ളിയാഴ്ച മാത്രം തുറക്കാൻ പാടുള്ളു എന്ന വ്യവസ്ഥ ചെറുകിട വ്യാപാരികളോട് ചെയ്യുന്ന ക്രൂരതയാണ്. കടകൾ തുറക്കാതായതോടെ ലോൺ എടുത്തതിന്റെ പേരിൽ പലിശക്കാർ കച്ചവടക്കാരുടെ വീടുകളിൽ പോയി ബുദ്ധിമുട്ടിക്കുന്നതും പതിവായിരിക്കുകയാണ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നും അവ‌ർ ആവശ്യപ്പെട്ടു. പി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എസ് രാജീവൻ അദ്ധ്യക്ഷനായി. പി.എച്ച് നാസർ, കെ.എസ് സാദത്ത്, ലൈല സേവിയർ, നജ്മ അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.
.