തൃശൂർ: സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ട വനിതാകമ്മിഷൻ ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്നും കമ്മിഷൻ പിരിച്ചുവിടണമെന്നും മഹിള മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. സ്ത്രീ സൗഹൃദമില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ ഇടത് സർക്കാർ മാറ്റി. 17,607 കേസുകൾ വനിതാകമ്മിഷൻ മുൻപാകെയുണ്ട്. കേസുകൾക്കൊന്നും പരിഹാരം കാണാൻ കമ്മിഷന് സാധിച്ചില്ല. ഇടത് മഹിളാ സംഘടനകൾ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ഒന്നും മിണ്ടുന്നില്ല. ദേശീയ വനിതാകമ്മിഷനെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ അറിയിക്കുമെന്നും സമരം ആരംഭിക്കുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ്. സമ്പൂർണ, രമാദേവി, സുജയിത രാമചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.