covid

തൃശൂർ: 1185 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 1025 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,036 ആണ്. തൃശൂർ സ്വദേശികളായ 115 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.17% ആണ്. 11,174 സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പർക്കം വഴി 1,018 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 ആൾക്കും 02 ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത 01 ആൾക്കും രോഗബാധ ഉണ്ടായി.

ചികിത്സയിൽ കഴിയുന്നവർ

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 165
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 725
സർക്കാർ ആശുപത്രികളിൽ 236
സ്വകാര്യ ആശുപത്രികളിൽ 331
ഡോമിസിലിയറി കെയർ സെന്ററുകളിൽ 790
വീടുകളിൽ 5,764

വാക്‌സിൻ സ്വീകരിച്ചവർ 8,70,902

തൃശൂർ: ജില്ലയിൽ ഇതുവരെ കൊവിഡ് 19 പ്രതിരോധ വാക്‌സിന്റെ ആദ്യഡോസ് 8,70,902 പേരും രണ്ടാം ഡോസ് 2,30,055 പേരും സ്വീകരിച്ചു. ആരോഗ്യപ്രവർത്തകരിൽ 46,847 പേർ ആദ്യഡോസും 39,806 പേർ സെക്കൻഡ് ഡോസും സ്വീകരിച്ചു. മുന്നണി പോരാളികളിൽ അത് 37,766 ഉം 24,967ഉം ആണ്. 45 വയസ്സിന് മുകളിലുള്ളവരിൽ 6,65,400 പേരും 1,64,731 പേരും യഥാക്രമം വാക്‌സിൻ സ്വീകരിച്ചു. 18-44 വയസിന് ഇടയിലുള്ളവരിൽ അത് യഥാക്രമം 1,20,889- 551 എന്നിങ്ങനെയാണ്.

സൗജന്യ കൊവിഡ് പരിശോധന

വാടാനപ്പിള്ളി, പൂമംഗലം, ചാമക്കല, മാടവന, വല്ലച്ചിറ, വരവൂർ, മൂണ്ടൂർ, വേളൂക്കര, കടപ്പുറം, തെക്കുംകര, കാട്ടൂർ, വലപ്പാട്, കുത്താമ്പുള്ളി എന്നിവിടങ്ങളിൽ ഇന്ന് മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ വഴി സൗജന്യമായി കൊവിഡ് പരിശോധന നടത്തും.