press-club

മാള: മാള പ്രസ് ക്ലബ് ആരംഭിക്കുന്ന ഷാഹുൽ ഹമീദ് മാസ്റ്റർ സ്മാരക വായനശാലയുടെ പുസ്തക സമാഹരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ഷാഹുൽ ഹമീദിന്റെ സ്മരണ നിലനിറുത്തുന്നതിനായി തുടങ്ങുന്ന വായനശാലക്ക് വേണ്ടി പുസ്തകം സ്വീകരിക്കൽ അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം സി.ആർ. പുരുഷോത്തമൻ ആദ്യഘട്ടം പുസ്തകങ്ങൾ എം.എൽ.എക്ക് കൈമാറി. സെക്രട്ടറി ഇ.പി. രാജീവ്, ട്രഷറർ ലിജോ പയ്യപ്പിളളി, പി.കെ.എം.അഷ്‌റഫ്, ദീപു എൻ.മംഗലം, ശ്രീധരൻ കടലായിൽ എന്നിവർ സംസാരിച്ചു.