radhakrishnan

വടക്കാഞ്ചേരി: മുള്ളൂർക്കര ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ സമഗ്ര അന്വേഷണം നടന്നു വരുന്നതായി സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ. രാധാകൃഷ്ണൻ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കുറ്റം ചെയ്തവർ ആരായാലും അവർ ശിക്ഷിക്കപ്പെടണം. ഇപ്പോൾ നടക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഇത്തരം സംഭവങ്ങളിൽ ഇടപെടുന്ന ആളല്ല ഞാൻ. യഥാർത്ഥ കോൺഗ്രസുകാർക്കും ബി.ജെ.പിക്കാർക്കും ഇത് അറിയാം. രാഷ്ട്രീയ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾക്ക് കൂട്ടുനിന്നിട്ടില്ല. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കരി വാരി തേക്കലാണ്. അന്വേഷണം പുരോഗമിക്കുമ്പോൾ ജനത്തിന് എല്ലാം മനസിലാകുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.