inaguration
യു ഡി എഫ് കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ ധർണ ഡി.സി.സി. ജനറൽ സെകട്ടറി ടി.എം നാസർ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: മരം മുറി വിഷയത്തിഷൽ ജുഡീഷ്യൽ അന്വേഷണം നടത്തണെമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂരിൽ സിവിൽ സ്റ്റേഷനു മുന്നിൽ യു.ഡി.എഫ് ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം നാസർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് യൂസഫ് പടിയത്ത് മുഖ്യ പ്രഭാഷണം നടത്തി.
എടവിലങ്ങ് മണ്ഡലം യു.ഡി.എഫിന്റെ നേതൃത്വത്തിൽ എടവിലങ്ങ് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ കയ്പ്പമംഗലം യു.ഡി.എഫ് കൺവീനർ പി.എസ്. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ഇ.എം. ജോസഫ് ദേവസ്സി അദ്ധ്യക്ഷതവഹിച്ചു.
മേത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേത്തല വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഡി.സി.സി സെക്രട്ടറി അഡ്വ.വി.എം മൊഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എം ജോണി അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് എസ്.എൻ.പുരം മണ്ഡലം കമ്മിറ്റി എസ്.എൻ. പുരം വില്ലേജ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. യു. ഡി.എഫ് മണ്ഡലം ചെയർമാൻ പ്രൊഫ. കെ.എ. സിറാജ് അദ്ധ്യക്ഷത വഹിച്ചു.