ഗുരുവായൂർ: ക്ഷേത്രത്തിൽ വർഷം തോറും ഉപദേവൻമാർക്ക് നടത്തി വരുന്ന കലശച്ചടങ്ങുകൾ നാളെ സമാപിക്കും. ഇന്നലെ ഗണപതിക്കുള്ള കലശച്ചടങ്ങുകളായിരുന്നു. 108 കലശങ്ങളോടെ അഭിഷേകം നടന്നു. വൈകിട്ട് ഇടത്തരികത്തുകാവിൽ ഭഗവതിയുടെ കലശത്തിനുള്ള ആചാര്യവരണവും, ശുദ്ധി ചടങ്ങുകളും നടന്നു. നാളെ ഭഗവതിക്ക് ദ്രവ്യകലശാഭിഷേകം നടക്കും. 20നാണ് കലശച്ചടങ്ങുകൾ ആരംഭിച്ചത്.