ചേർപ്പ്: പാറളം പഞ്ചായത്തിൽ എട്ടാം വാർഡിൽ മുഴുവൻ വീടുകളിലും കൊവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു. വാർഡിലെ താമസക്കാരിൽ നിന്നും 18 വയസ് പൂർത്തീകരിച്ചവരിൽ ആദ്യഡോസ് വാക്‌സിൻ എടുത്ത 339 പേരും രണ്ടാം ഡോസ് എടുത്ത 94 പേരും സ്വന്തമായി രജിസ്‌ട്രേഷൻ ചെയ്ത 187 പേരും വാക്‌സിൻ എടുക്കാൻ താല്പര്യമില്ലാത്ത 24 പേരും ഒഴികെ 650 പേരുടെ വാക്‌സിൻ രജിസ്‌ട്രേഷൻ ഓൺലൈൻ ആയി പൂർത്തീകരിച്ചു. വാർഡ് മെമ്പർ കെ.ബി. സുനിൽ, മിജോ പെല്ലിശ്ശേരി, സരിൽ കെ.എസ്, ശ്രീദേവി എ.കെ, ഐശ്വര്യ സി.ബി, ദേവി ബാബു എന്നിവർ നേതൃത്വം നൽകി. പാറളം പഞ്ചായത്തിൽ ആദ്യമായി റജിസ്‌ട്രേഷൻ പൂർത്തീകരിച്ചത് എട്ടാം വാർഡ് ആണ്.