darna

യു.ഡി.എഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അളഗപ്പനഗർ വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ

ആമ്പല്ലൂർ: വനം കൊള്ള വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അളഗപ്പനഗർ വില്ലേജ് ഓഫീസിനു മുമ്പിൽ ധർണ നടത്തി. ഡി.സി.സി ജന.സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യു. ഡി.എഫ്‌ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൽ. ജോസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെബി കൊടിയൻ, ജിമ്മി മഞ്ഞളി, പ്രിൻസൻ തയ്യാലക്കൽ, ജെൻസൻ കണ്ണത്ത് തുടങ്ങിയവർ സംസാരിച്ചു.