club
ചാലക്കുടി റീഗൽ ക്ലബ്ബിന്റെ അക്ഷരത്തണൽ പദ്ധതി സംവിധായകൻ ജോജു റാഫേൽ ആലുക്ക ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: റീഗൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നൂറ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന അക്ഷരത്തണൽ പദ്ധതിക്ക് തുടക്കമായി. സംവിധായകൻ ജോജു റാഫേൽ ആലുക്ക ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് നിശാന്ത് ഡി. കൂള അദ്ധ്യക്ഷത വഹിച്ചു. സേവന രംഗത്തെ മികവിന് അഗ്‌നി സുരക്ഷാസേന മാള സ്റ്റേഷൻ ഓഫീസർ സി.എ. ജോയിക്ക് കർമരത്‌ന പുരസ്‌കാരം ജോജു റാഫേൽ ആലുക്ക സമ്മാനിച്ചു. വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പനും പഠനോപകരണ വിതരണം പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷും ഉദ്ഘാടനം ചെയ്തു. അഞ്ചു ലക്ഷം രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എം. അനിൽകുമാർ, ബിജു ചിറയത്ത്,
കൗൺസിലർ ദീപു ദിനേശ്, ഗവ. മോഡൽ ബോയ്‌സ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് പി. പുഷ്പവല്ലി, പി.ടി.എ പ്രസിഡന്റ് മധു ചിറയ്ക്കൽ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.