കയ്പമംഗലം: കിടപ്പ് രോഗികൾക്ക് കൊവിഡ് വാക്‌സിൻ വീട്ടിലെത്തിച്ച് നൽകുന്ന പദ്ധതിക്ക് പെരിഞ്ഞനം പഞ്ചായത്തിൽ തുടക്കമായി. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ അദ്ധ്യക്ഷയായി. വിനീത മോഹൻദാസ്, സായിദ മുത്തുേകായ തങ്ങൾ, ഇ.ആർ ഷീല, എൻ.കെ അബ്ദുൾ നാസർ, ഡോ. സാനു പി. പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.