ചേർപ്പ്: പഞ്ചായത്ത് 18-ാം വാർഡിലെ ഹെർബർട്ട് കനാൽ പുഴയിലെ ചണ്ടിയും കുളവാഴയും നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കനാലിൽ മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുന്നതിനാൽ ദുർഗന്ധവും, കൊതുക് ശല്യവും വർദ്ധിച്ചിരിക്കുകയാണ്. വർഷംതോറും കെ.എൽ.ഡി.സി, ഇറിഗേഷൻ, പഞ്ചായത്ത് അധികൃതർ എന്നിവർ കനാലിലെ കുളവാഴ കരാറടിസ്ഥാനത്തിൽ നീക്കം ചെയ്യാറുണ്ടെങ്കിലും ലോക്ഡൗൺ സാഹചര്യമായതിനാൽ അതെല്ലാം തടസപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.