കൊടുങ്ങല്ലൂർ: അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അടിയന്തരാവസ്ഥ തടവുകാർ സായാഹ്ന ധർണ നടത്തി. അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യ സമരമായി അംഗീകരിക്കുക, അടിയന്തരാവസ്ഥ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.
തടവുകാരുടെ ഏകോപന സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന കൺവീനർ പി.സി ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ പി.കെ കിട്ടൻ അദ്ധ്യക്ഷനായി. എൻ.ബി അജിതൻ, ടി.ആർ സുധീന്ദ്രൻ, പി.കെ അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.