mobiles-provided

ചാവക്കാട്: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 70 വിദ്യാർത്ഥികൾക്ക് മാനേജ്‌മെന്റ്, പി.ടി.എ, സ്റ്റാഫ് അംഗങ്ങൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ ശ്രമത്തിലൂടെ 5 ലക്ഷം രൂപ ചെലവഴിച്ച് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. സ്‌കൂളിൽ നടന്ന ചടങ്ങ് മാനേജർ എം.യു. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബഷീർ മൗലവി അദ്ധ്യക്ഷനായി. സ്‌കൂൾ പ്രധാനദ്ധ്യാപിക കെ.എസ്. സരിത കുമാരി, പ്രിൻസിപ്പൽ എം.ഡി. ഷീബ, എം. സന്ധ്യ, ഹക്കീം ഇമ്പാർക്, എൻ.എസ്. മനോജ്, താഹിറ, പി. സുമ, എൻ.വി. മധു എന്നിവർ സംസാരിച്ചു.