ujin
മോഹനന്‍ അന്തിക്കാടിനെ എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി പൊന്നാട അണിയിച്ച് ആദരിക്കുന്നു.

തൃശൂർ: പൗരാവകാശം ചവിട്ടിമെതിച്ച അടിയന്തരാവസ്ഥയിൽ പീഡിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടവരെ ഇനിയെങ്കിലും അവഗണിക്കരുതെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ആവശ്യപ്പെട്ടു. യുവജനതാദൾ ജില്ലാ കമ്മിറ്റി അടിയന്തരാവസ്ഥ പ്രഖ്യാപന ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സേവ് ഡെമോക്രസി മീറ്റ് 'തൃശൂർ സോഷ്യലിസ്റ്റ് സ്മൃതി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ പീഡിതർക്ക് അവർ മരണപെടുന്നതിന് മുമ്പ് പെൻഷൻ നൽകണം. മോഹനൻ അന്തിക്കാടിനെ പൊന്നാട അണിയിച്ചു. എൽ.വൈ.ജെ.ഡി ജില്ലാ പ്രസിഡന്റ് പി.വി നിവേദ് അദ്ധ്യക്ഷത വഹിച്ചു.