gvr-death-photo

ഗുരുവായൂർ: ഗുരുവായൂർ സാഗർ ടൂറിസ്റ്റ്ഹോം ഉടമ കേളകണ്ടത്ത് ഗോപിനാഥൻ നായരുടെയും റിട്ട. അദ്ധ്യാപിക തങ്കലക്ഷ്മിയുടേയും മകൻ ബിനോ ഗോപിനാഥ് (51) നിര്യാതനായി. ഗുരുവായൂർ കേരള ഗ്രാമം പ്രോപ്പർട്ടീസ് മാനേജിംഗ് പാർട്‌ണറാണ്. ഗുരുവായൂർ ബിൽഡേഴ്സ് ഫോറം, ചേംബർ ഓഫ് കൊമേഴ്സ് എന്നിവയുടെ സ്ഥാപക ഭാരവാഹി ആയിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: അഡ്വ. ബിന്ദു. മക്കൾ: സാന്ദ്ര, സന്ദേശ്.