മാള: വായനാ വാരത്തോടനുബന്ധിച്ച് കുഴിക്കാട്ടുശ്ശേരി ഗ്രാമിക വായനാമൂല 'മഹാമാരിക്കാലത്തെ സർഗ്ഗാവിഷ്‌ക്കാരങ്ങൾ' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പ്രഭാഷണ സംവാദ പരമ്പര സമാപിച്ചു. സമാപന ദിവസം 'സിനിമയിലെ ന്യൂ നോർമൽ' എന്ന വിഷയത്തിൽ യുവ ചലച്ചിത്ര സംവിധായകൻ ടി.യു ഷാജി പ്രഭാഷണം നടത്തി. തുടർന്ന് നടന്ന സംവാദത്തിൽ ഡോ. വക്കേടത്ത് പത്മനാഭൻ മോഡറേറ്ററായിരുന്നു. ആന്റണി ഈസ്റ്റ്മാൻ, പി.ടി. വിത്സൻ, വി.സി. സുമേഷ്, ധന്യ വേങ്ങച്ചേരി, ജിജൊ പഴയാറ്റിൽ, മോഹൻ പുത്തൻചിറ, മധുരാജ്, ശ്രീധരൻ കടലായിൽ, നിരഞ്ജന സതീഷ്, സുഭാഷ് പോണോളി, കെ.സി. സജയൻ എന്നിവർ പങ്കെടുത്തു. ഗ്രാമിക ഫിലിം സൊസൈറ്റി ജോ. സെക്രട്ടറി വി.ആർ. മനുപ്രസാദ്, വൈസ് പ്രസിഡന്റ് ഡോ. വി.പി. ജിഷ്ണു എന്നിവർ സംസാരിച്ചു. പരമ്പരയിൽ പ്രൊഫ. വി.ജി. തമ്പി, ഡോ.വത്സലൻ വാതുശ്ശേരി, ശ്രീജിത് രമണൻ, വിമീഷ് മണിയൂർ, തുമ്പൂർ ലോഹിതാക്ഷൻ, വി.കെ. ശ്രീധരൻ, ടി.യു.ഷാജി എന്നിവർ പ്രഭാഷണം നടത്തി