ചാവക്കാട്: മണത്തല സിദ്ദീഖ് പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന പരേതനായ മാമു മകൻ പറയച്ചൻ ഗോപി (75) നിര്യാതനായി. കൊവിഡ് രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ചാവക്കാട് നഗരസഭ വാതക ശ്മശാനത്തിൽ നടത്തി. മക്കൾ: വിനോദ്, ദിലീപ്, പ്രീത, പ്രിയ, പ്രസീത. മരുമക്കൾ: രാധാകൃഷ്ണൻ, രാമദാസ്, മനോഹരൻ, ഷിജി.