വലപ്പാട് : കാൻസർ ബാധിതരായ പിഞ്ചോമനകൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി ലയൻസ് ക്ലബ് ഡിസ്ട്രിക്ട് 318എയും മണപ്പുറം ഫൗണ്ടേഷനും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നൂറുകണക്കിന് പിഞ്ചോമനകൾക്ക് സാമ്പത്തിക സഹായം നൽകി. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് 318 എയുടെ ഡിസ്ട്രിക് ഗവർണർ ലയൺ പരമേശ്വരൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി. സമൂഹനന്മ മുൻനിറുത്തി ലയൺസ് ഇന്റർനാഷണൽ ക്ലബ്ബുമായി സഹകരിച്ച് മണപ്പുറം ഫൗണ്ടേഷൻ നടത്തുന്ന പദ്ധതികൾ പ്രശംസനീയമാണെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ യും ലയൺസ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണറുമായ ജോർജ് ഡി. ദാസ് മുഖ്യതിഥിയായി. റീജ്യണൽ കാൻസർ സെന്ററിലെ പീഡിയാട്രീഷ്യൻ ആയ ഡോ. മഞ്ജു, ലയൺ സംഗീത ജയകുമാർ എന്നിവർ സംസാരിച്ചു.