തൃപ്രയാർ: ഹൈമാസ്റ്റ് ലൈറ്റുകളും സ്ട്രീറ്റ് ലൈറ്റുകളും മിഴിയണച്ചു. മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ റീത്ത് സമർപ്പിച്ചു. ഏഴ് ഹൈ മാസ്റ്റ് ലൈറ്റുകളുള്ള നാട്ടികയിൽ ഭൂരിഭാഗവും പ്രകാശിക്കുന്നില്ല. പ്രകാശിക്കുന്നത് തന്നെ ഭാഗികമായാണ്. യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ലാലൂർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് പി.സി മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീദർശ് വടക്കൂട്ട്, സഗീർ പി.എ, വിപുൽ നാട്ടിക, രഹന ബിനീഷ്. ഷിനിത ബിജു തുടങ്ങിയവർ പങ്കെടുത്തു.