ചേലക്കര: ചേലക്കര താലൂക്ക് ആശുപത്രിയിൽ ഓപറേഷൻ തിയ്യറ്റർ, ഐ.സി.യു ഉൾപ്പെടെയുള്ള നാലു നില കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാരിൽ നിന്നും അഞ്ചു കോടി രൂപ അനുവദിച്ചു. മന്ത്രി കെ. രാധാകൃഷ്ണന്റെയും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ഇടപെടലിനെ തുടർന്നാണ് തുക അനുവദിച്ചത്. കാഷ്വാലിറ്റി കോംപ്ലക്‌സ്, പീഡിയാട്രിക് വാർഡ്, പേ വാർഡ് എന്നിവ ഉൾപ്പെടുന്ന നാലുനില കെട്ടിടമാണ് നിർമിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.
പി.ഡബ്ല്യു.ഡി ആർക്കിടെക്ട് മുഹമ്മദ് ഫാസിൽ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ്, വൈസ് പ്രസിഡന്റ് പ്രശാന്തി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കെ.പി. ശ്രീജയൻ, കെ.എച്ച്. ഷലീൽ, ഷിജിത തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സൈറ്റ് സന്ദർശിച്ചു.