gvr-cpi

ഗുരുവായൂർ: വാർഡിൽ ഫോൺ ഇല്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഫോൺ നൽകി സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ. നഗരസഭയിലെ ഇരിങ്ങപ്പുറം 26-ാം വാർഡിലെ വിദ്യാർത്ഥികൾക്കാണ് സ്മാർട്ട് ഫോൺ നൽകിയത്.

വാർഡിൽ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന സ്മാർട്ട് ഫോൺ ഇല്ലാത്ത 12 വിദ്യാർത്ഥികൾക്കാണ് രണ്ട് ഘട്ടമായി ഫോൺ നൽകിയത്. ആദ്യം ഏഴും രണ്ടാം ഘട്ടമായി അഞ്ചും ഫോണുകൾ നൽകി. സി.പി.ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ചും എ.ഐ.വൈ.എഫ് ഇരിങ്ങപ്പുറം വെസ്റ്റ് യൂണിറ്റ് കമ്മിറ്റിയും ചേർന്ന് സമാഹരിച്ച ഫോണുകൾ ബ്രാഞ്ച് സെക്രട്ടറി അഭിലാഷ് വി. ചന്ദ്രൻ വാർഡ് കൗൺസിലർ സുബിത സുധീറിന് കൈമാറി.

എ.ഐ.വൈ.എഫ് പൂക്കോട് മേഖലാ പ്രസിഡന്റ് വിവേക് വിനോദ്, വെസ്റ്റ് യൂണിറ്റ് സെക്രട്ടറി അതുൽ വത്സരാജ്, സന്ദീപ് ചന്ദ്രൻ, സുരേഷ് പള്ളിക്കര എന്നിവർ സംസാരിച്ചു.