covid

തൃശൂർ: 1194 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 1311 പേർക്ക് കൂടി കൊവിഡ്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,132 ആണ്. തൃശൂർ സ്വദേശികളായ 111 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.89% ആണ്. 12,041 സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പർക്കം വഴി 1,304 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾക്കും 04 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 82 പുരുഷന്മാരും 107 സ്ത്രീകളും പത്ത് വയസിന് താഴെ 54 ആൺകുട്ടികളും 47 പെൺകുട്ടികളുമുണ്ട്.

ചികിത്സയിൽ

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 147
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 726
സർക്കാർ ആശുപത്രികളിൽ 263
സ്വകാര്യ ആശുപത്രികളിൽ 328
ഡോമിസിലിയറി കെയർ സെന്ററുകളിൽ 728
വീടുകളിൽ 5,629

വാക്‌സിൻ സ്വീകരിച്ചവർ 8,88,724

തൃശൂർ: കൊവിഡ് 19 പ്രതിരോധ വാക്‌സിന്റെ ആദ്യഡോസ് 8,88,724 പേരും രണ്ടാം ഡോസ് 2,44,947 പേരും സ്വീകരിച്ചു. ആരോഗ്യപ്രവർത്തകരിൽ 47,031 പേർ ഫസ്റ്റ് ഡോസും 40,047 പേർ സെക്കൻഡ് ഡോസും സ്വീകരിച്ചു. മുന്നണി പോരാളികളിലത് 37,914ഉം 25,161ഉം ആണ്.

ഫസ്റ്റ് - സെക്കൻഡ് ക്രമത്തിൽ


18- 44 വയസിന് ഇടയിൽ 1,21,954 - 747
45 വയസിന് മുകളിൽ 6,81,825 - 1,78,992

കൊവിഡ് പരിശോധന

തൃശൂർ: വടക്കേക്കാട്, കൊണ്ടാഴി, മറ്റത്തൂർ, എരുമപ്പെട്ടി എന്നിവിടങ്ങളിൽ ഇന്ന് മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ സൗജന്യമായി കൊവിഡ് പരിശോധന നടത്തും.