ഗുരുവായൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ലോക് ഡൗൺ ദിനത്തിൽ ഒമ്പത് വിവാഹം നടന്നു. ഇന്നത്തേയ്ക്ക് 19 വിവാഹങ്ങൾ ബുക്ക് ചെയ്തു. ഓൺലൈനിൽ ബുക്ക് ചെയ്ത 300 പേരിൽ പകുതിയിലേറെ പേർ ശനിയാഴ്ച തൊഴാനെത്തി. ദേവസ്വം ജീവനക്കാർ, പ്രാദേശികക്കാർ എന്നിവരുൾപ്പെടെ മൊത്തം 500 ഓളം പേർ ക്ഷേത്ര ദർശനം നടത്തി. തുലാഭാരം ഉൾപ്പെടെ നാല് ലക്ഷത്തോളം രൂപയുടെ വഴിപാടും ശീട്ടാക്കി.